Skip to main content

Posts

Featured

ചലച്ചിത്രം വിചിത്രം

ചെറിയവന്റെ സിനിമ – ഇടനാഴിയില്‍ അല്‍പ്പം നേരം മുഹമ്മദ്‌ അറയ്ക്കല്‍ സിനിമ എന്ന ദൃശ്യ-ശ്രവ്യ മാധ്യമം അതിന്റെ രൂപത്തിലും ഭാവത്തിലും വിപുലീകരിക്കപ്പെട്ടിട്ട് കുറേ കാലമായി. ഓരോ നിമിഷങ്ങളിലും അതിന്റെ അപ്ഡേഷന്‍ നടക്കുന്നുമുണ്ട്. സിനിമയിലെ തൊഴിലാളികളുടെ കുത്തകാവകാശ ങ്ങളുടെയും അവകാശവാദങ്ങളുടെയും ഇടയില്‍, ഈ സാങ്കേതികതയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്കൊണ്ട്‌, സിനിമ ഒരു കലാ-സാംസ്കാരിക പ്രവര്‍ത്തനമാണ്, ഒരു സമരമാര്‍ഗ്ഗമാണ് എന്ന് വിശ്വസിക്കുന്ന കുറച്ചു കലാകാരന്മാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ഇടക്കെങ്കിലും വന്നെത്തുന്നത് യാദൃശ്ചികമായല്ല, മുഖ്യധാരാ സിനിമയോട് അതികഠിനമായി പടവെട്ടിക്കൊണ്ടു തന്നെയാണ്. സാങ്കേതികതയുടെ ആനുകൂല്യം ഉണ്ടെങ്കിലും, ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് അത്തരം സിനിമകള്‍ പുറത്തെത്തുന്നത്. ഒരു സിനിമയുടെ ബീജാവാപം മുതല്‍ അത് കാണികളുടെ ഹൃദയത്തില്‍ ആവാഹിക്കപ്പെടുന്ന മുഹൂര്‍ത്തം വരെ ഓരോ ഘട്ടങ്ങളിലും നേരിടുന്ന തടസ്സങ്ങള്‍ വിവരണാതീതമാണ്. ഇവിടെ ഉയര്‍ത്ത പ്പെടുന്ന ചോദ്യം വളരെ പ്രസക്തമാണ്: സിനിമ എന്ന മാധ്യമത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നത് ആരാണ

Latest posts

അറയ്ക്കല്‍ വിശേഷങ്ങള്‍

പഴയ കലാലയത്തിലേക്കൊരു യാത്ര.