മഹാഗണിയുടെ സ്മാരകം 

എന്ത് കണ്ടാലും മിണ്ടാതെ, 
എത്ര കൊണ്ടാലും മിണ്ടാതെ-

ഒരു അമാവാസി ദിവസം മാത്രം 
കണ്ടു മറന്ന ഒരു കാഴ്ചയായി 
ഇരുട്ടില്‍ ജ്വലിക്കുന്ന ഓര്‍മ്മയായി
മൌനം വിതുമ്പുന്ന ഓര്‍മ്മയായി 

........അതെ, ഒരുപാട് വര്‍ഷങ്ങള്‍ക്കു പുറകിലേക്ക്
എന്നെ നടത്തിയ ആ  ശില്‍പ്പം -
മഹാഗണിയുടെ മരണം 

ഒരു രൂപക്കൂടായി കായറാല്‍ വരിഞ്ഞു മുറുക്കിയ 
നിന്റെ രൂപം ഗതകാലത്തിന്റെ 
ചില്ലിട്ട പൂര്‍വസ്മൃതിക്കൂടിന്റെ പാളികള്‍ 
തുറക്കുന്നു. 
നിന്റെ തണുത്ത നിഴലുകള്‍ 
എന്നെ എത്രത്തോളം ആഹ്ലാദിപ്പിച്ചിരുന്നു 
എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നു. 

ശിരസ്സറ്റ മഹാഗണി വംശത്തിന്റെ ഓര്‍മ്മക്കായി
ഒരു സ്മാരകം - അതെന്നെ കരയിപ്പിക്കുന്നു.

Comments

 1. എന്ത് കണ്ടാലും മിണ്ടാതെ,
  എത്ര കൊണ്ടാലും മിണ്ടാതെ-

  ഒരു അമാവാസി ദിവസം മാത്രം
  കണ്ടു മറന്ന ഒരു കാഴ്ചയായി
  ഇരുട്ടില്‍ ജ്വലിക്കുന്ന ഓര്‍മ്മയായി
  മൌനം വിതുമ്പുന്ന ഓര്‍മ്മയായി

  ഇങ്ങനേയും ചില ജന്മങ്ങളുണ്ടാകും എന്ത് സംഭവിച്ചാലും ഒന്നും സംഭവിക്കാത്ത മട്ടിൽ ജീവിച്ച് പോകുന്നവർ. അവരെ നമ്മൾ എന്താ വിളിക്കുക ? മഹാഗണി എന്നോ ? ആശംസകൾ,

  ReplyDelete

Post a Comment

Popular Posts